കണ്ണൂർ: കൊട്ടിയൂർ സമാന്തരപാതയിൽ പുരയിടത്തിലിട്ട് കാറിൻ്റെ ഉൾഭാഗം കുത്തിക്കീറി പരിശോധിച്ചത് എന്തിന് വേണ്ടി? ആര്? പിന്നിലാര്? 3 കാറുകളിലെത്തിയ മൂന്ന് സംഘത്തിൽ പെട്ട രണ്ട് പേരേ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സ്വർണം പൊട്ടിക്കൽ മാതൃകയിൽ നടത്തിയ ആക്രമണം ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ സംഘത്തെ വളഞ്ഞത്. 3 കാറുകളിൽ എത്തിയാണ് കാറ് തകർത്ത് പരിശോധന നടത്തിയത്. അക്രമികൾ കാറിൻ്റെ സീറ്റുകൾ കുത്തിക്കീറി. സാധനങ്ങൾ വലിച്ചു വാരി പുറത്തെറിഞ്ഞു. കൊട്ടിയൂർ ടൗണിൽ ,സമാന്തരപാതയിൽ, നീണ്ടുനോക്കി പാലത്തിന് സമീപം ഉള്ള ഹെൽത്ത് സെൻ്ററിന് അടുത്ത് വച്ചാണ് കാർ തകർത്ത് തിരച്ചിൽ നടത്തിയത്. സ്വകാര്യ വ്യക്തി വീട് നിർമിക്കാനായി തറ നിരത്തിയ ഭാഗത്ത് വച്ച് വാഹനം തകർക്കുന്നത് കണ്ട നാട്ടുകാർ ഇടപെട്ടതോടെ
പിന്തുടർന്നു വന്ന കാറുകൾ വഴിക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ജനം കൂടിയപ്പോൾ കാറിൽ ഉണ്ടായിരുന്ന ചിലർ പുഴയിൽ ചാടി രക്ഷപ്പെടാനും ശ്രമിച്ചു
ഇവരിൽ 2 പേരെ നാട്ടുകാരും കേളകം പൊലീസും ചേർന്ന് പിടികൂടി.
കർണാടക, കേരള രജിസ്ട്രേഷൻ കാറുകളാണ് കണ്ടെത്തിയത്.
കാറിൽ ഉണ്ടായിരുന്നവരിൽ മലയാളികളും കർണാടക സ്വദേശികളും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേളകം പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ ക്വാറി ഉടമയായ
കൊടുവള്ളി സ്വദേശി ജാഫറിൻ്റെ കാർ തടഞ്ഞു നിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് പണം തട്ടിയെടുത്തതിൻ്റെ തുടർച്ചയാണ് കൊട്ടിയൂരിൽ ഉണ്ടായതെന്നാണ് കരുതുന്നത്.
സംഘത്തിൽ 10 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൊടുവള്ളി സ്വദേശി ജാഫറിന്റെ കാർ തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്തതായി ഒരു പരാതി രാത്രിയിൽ വയനാട്ടിലെ മീനങ്ങാടിയിൽ ഉണ്ടായിരുന്നു.
കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപം വൈകിട്ട് ആറോടെയാണ് സംഭവം നടന്നതായി പറയപ്പെന്നത്. രണ്ട് കാറുകളിലായി എത്തിയ പത്തംഗ സംഘം വാഹനം തടഞ്ഞുനിർത്തിയ ശേഷം ആക്രമിച്ച് കാറും വാഹനത്തിലുണ്ടായിരുന്ന 21,000 രൂപയും തട്ടിയെടുത്തെന്നാണ് ജാഫറിന്റെ പരാതി.
കർണാടകയിലെ ബേഗൂരിലും ഹാസനിലും ക്രഷർ നടത്തുകയാണ്. സംഭവത്തിൽ പറയുന്ന കാറിലെ പണം തിരയുന്നതിനിടയിലാണ് ബാക്കി സംഭവങ്ങൾ എന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കേളകം, മീനങ്ങാടി, പേരാവൂർ പൊലീസ് സംയുക്തമായി അന്വേഷണവും തിരച്ചിലും നടത്തി വരികയാണ്. കൊടുവള്ളിക്ക്, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്വാറികളുമായുള്ള ബന്ധമെന്തെന്ന് പരിശോധിച്ചാൽ കാര്യം കൂടുതൽ വ്യക്തമാകും. കാറിൽ പണവുമായി പോയപ്പോൾ തട്ടിയെടുക്കാൻ ശ്രമിച്ചതാകാം കൊട്ടിയൂരിലെ പ്രശ്നങ്ങൾ എന്ന് കരുതുന്നു. എന്നാൽ ഒരു സംഘത്തെ തകർത്ത് പണം കൈക്കലാക്കാൻ മറ്റൊരു സംഘം ശ്രമിച്ചതാകാം എന്നും കരുതാം. എന്നാൽ നോട്ടുകെട്ടുകൾക്ക് വേണ്ടി ഈ പരാക്രമം നടക്കും എന്ന് കരുതാൻ പറ്റില്ല. അതിന് വേണ്ടി സീറ്റ് കുത്തിക്കീറാനും മൊത്തം പരിശോധിക്കാനും ഒക്കെ ശ്രമിക്കുമോ? സാധ്യത കുറവാണ്. കാരണം കൈവശം വച്ചു കൊണ്ടുപോകാവുന്ന പണത്തിന് പരിധിയുണ്ട്, മാത്രമല്ല കണക്കും തെളിവും വേണം. അതിനാൽ പണമല്ല. അവിടെ തിരഞ്ഞത്. പണമല്ലങ്കിൽ സ്വർണ്ണമോ എംഡിഎംഎ യോ തിരഞ്ഞതാകാം. കാരണം, ലഭിക്കുന്ന വിവരമനുസരിച്ച് ഒരേ സാധനത്തിനായി മൂന്ന് സംഘങ്ങൾ എത്തുന്നത് കുറച്ചു നോട്ടുകൾക്ക് വേണ്ടിയാകില്ല. അതിനാൽ പരാതിക്കാരനായ ജാഫർ മുതൽ മുഴുവൻ പേരേയും കൃത്യമായി ചോദ്യം ചെയ്യേണ്ടതുണ്ട്
Car smashed, search, encounter. What happened in Kottiyur at night Is it a continuation of the highway robbery? Gold extortion or MDMA exchange?
























